kanjavu
അറസ്റ്റിലായ രഞ്ജിത്തും മണികണ്ഠനും

മറയൂർ. മറയൂരിൽ എക്‌സൈസ് അധികൃതർ നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. രണ്ട് യുവാക്കൾ പിടിയിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. മറയൂർ ബാബുനഗർ സ്വദേശികളായ രഞ്ജിത്ത് (30) മണികണ്ഠൻ (38) എന്നിവരാണ് പിടിയിലായത്, ഇന്നലെ രാവിലെ മറയൂർ എക്‌സൈസ് ഇൻസ്‌പെക്ടർ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തിയ കാറിലാണ് കഞ്ചാവ് കണ്ടെടുത്തത്. പരിശോധനയ്ക്കിടയിൽ ഒരാൾ ഇറങ്ങി ഓടിയതിനെ തുടർന്ന് നാനോ കാറിനുള്ളിൽ നടത്തിയ പരിശോധനയിലാണ് 2 കിലോകഞ്ചാവ് കണ്ടെടുത്തത്. തമിഴ്‌നാട്ടിൽ 45000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് മറയൂർ മേഖലയിൽ വിനോദസഞ്ചാരികളെ ലക്ഷ്യം വച്ച് ചെറിയ പൊതികളാക്കി വിൽക്കാനുള്ള ശ്രമത്തിലാണെന്ന് എക്‌സൈസ് റേഞ്ച് ഓഫിസർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ ബിനുമോഹൻ സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രബിൻ എഫ്. രഞ്ജിത്ത് കവിദാസ്, പ്രസാന്ത്, ദിനേശ്കുമാർ എന്നിവരാണ് വാഹനപരിശോധന നടത്തിയത്.