കുടയത്തൂർ: കുടയത്തൂർ ഗ്രാമപഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പുകളിൽ അയൽവാസികളുടെയോ മറ്റ് പൊതുജനങ്ങളുടെയോ ജീവനോ സ്വത്തിനോ ഹാനിവരുത്താൻ സാദ്ധ്യതയുള്ള നിലയിലുള്ള വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ഉടമ അടിയന്തിരമായി വെട്ടിമാറ്റണം. അല്ലാത്തപക്ഷം ഇതുമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ഉടമകൾ ഉത്താരവാദിയായിരിക്കുമെന്ന് കുടയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.