കരിമണ്ണൂർ- ലോക ടൂറിസ്റ്റ് ഭൂപടത്തിൽ ഇടംനേടിയിട്ടുള്ള തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ആധുനീക രീതിയിൽ നവീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം)സാംസ്‌കാരികവേദി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് മാറാട്ടിൽ ആവശ്യപ്പെട്ടു.കരിമണ്ണൂർ തൊമ്മൻകുത്ത് റോഡ് വീതികൂട്ടി നിർമ്മിക്കുക, വലിയ വാഹനങ്ങൾക്ക് തിരിക്കുവാനും പാർക്ക് ചെയ്യുവാനുമുള്ള സൗകര്യങ്ങൾ ഒരുക്കുക, പാർക്കും പവലിയനും നിർമ്മിക്കുക, ഏഴുനിലക്കുത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങൾക്ക് മുൻകരുതൽ സ്വീകരിക്കുക, മലങ്കര, കുളമാവ് , മൂലമറ്റം, ഇടുക്കി, തൊമ്മൻകുത്ത് ടൂറിസ്റ്റ് സർക്ക്യൂട്ട് രൂപപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ വികസനരേഖ മന്ത്രി റോഷി അഗസ്റ്റിന് സമർപ്പിച്ചു. കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട്, ബാബു, ജോമി, പ്രവീൺ തുടങ്ങിയവർ സംബന്ധിച്ചു.