തൊടുപുഴ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ ഹിന്ദു ഐക്യവേദി തൊടുപുഴ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ 23ന് രാവിലെ 10.30ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ നടത്തും. താലൂക്ക് സമിതി പ്രസിഡന്റ് വി.കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ.എസ്. സലിലൻ സ്വാഗതം ആശംസിക്കും. ജില്ലാ ഖജാൻജി എം.കെ. നാരായണ മേനോൻ ധർണ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഉപാദ്ധ്യക്ഷൻ കെ.പി. ഗോപി, ജില്ലാ സഹ സംഘടനാ സെക്രട്ടറി പി.ആർ. കണ്ണൻ എന്നിവർ സംസാരിക്കും. ജില്ലയിലെയും താലൂക്കിലെയും മറ്റ് പ്രമുഖ നേതാക്കൾ ധർണയിൽ പങ്കെടുക്കും.