തൊടുപുഴ: ഇസ്ലാം മത വിശ്വസികൾക്ക് ഇന്ന് വലിയ പെരുന്നാളാണ് (ഈദുൽ അള്ഹ).തൊടുപുഴയിലെ പ്രമുഖ വ്യാപരിയായ കെ കെ പി ജനറൽ മർച്ചന്റ് ഉടമയായ കണിയാപാലം ലാജി കാസീം (കെ കെ ലാജി)വലിയപെരുന്നാൾ ഓർമ്മകളും കൊവിഡ് വ്യാപന പ്രതിസന്ധിയും പങ്ക് വെയ്ക്കുകയാണ്.കുടുംബക്കാരും ബന്ധുക്കളും അയൽവാസികളും ഒത്തൊരുമിച്ച് ആഘോഷിക്കുന്ന,സന്തോഷം പങ്കിടുന്ന... വലിയ പെരുന്നാൾ വീണ്ടും വിശ്വാസികളിലേക്ക് കടന്ന് വന്നിരിക്കുകയാണ്. പ്രവാചകനായ ഈസ നബി അലൈസലാം മകനായ ഇസ്മായിൽ നബിയെ അള്ളാഹുവിന്റെ കല്പന പ്രകാരം ബലികൊടുക്കാൻ തയ്യാറായ ദിവസത്തിന്റെ ഓർമ്മ പുതുക്കലായിട്ടാണ് ഇസ്ലാം മത വിശ്വാസികൾ വലിയ പെരുന്നാൾ അഥവാ ഈദുൽ അള്ഹ ആഘോഷിക്കുന്നത്.എന്നാൽ കൊവിഡ് മഹാമാരിയിൽ പകച്ച് നിൽക്കുമ്പോഴാണ് പരിശുദ്ധമായ വലിയ പെരുന്നാൾ വീണ്ടും വിശ്വസികളിലേക്ക് എത്തുന്നത്.കൊവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തെ ആശങ്കയിലാണ് കഴിഞ്ഞ വർഷം ചെറിയ പെരുന്നാളും വലിയ പെരുന്നാളും വന്നണഞ്ഞത്. നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ച് രണ്ട് വർഷങ്ങളിലെയും ആഘോഷങ്ങൾ വിശ്വാസികൾ അവരവരുടെ വീടുകളുടേയും... മനസിന്റേയും... അതിർ വരമ്പുകളിൽ മാത്രമായി ചുരുക്കി.ഈ സാഹചര്യം തന്നെയാണ് എന്റേയും എന്റെ കുടുംബക്കാരുടേയും. കൊവിഡ് വ്യാപനത്തിന്റെ തീവ്രതയിൽ ഓരോ ദിവസവും കഴിച്ച് കൂട്ടാൻ നെട്ടോട്ടം ഓടുന്ന അനേകം ആളുകളും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബക്കാരുമുണ്ട്. എല്ലാവരിലേക്കും സഹായം എത്തിക്കാൻ കഴിയില്ലെങ്കിലും കണ്മുന്നിൽ എത്തുന്നവരെ അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ല.വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികൾ,സാമൂഹ്യ-സംസ്ക്കാരിക-രാഷ്ട്രീയ സംഘടനകളിലൂടെ അവർക്കായി ചില കാര്യങ്ങൾ ചെയ്യാൻ സർവ്വ ശക്തന്റെ അനുഗ്രഹത്താൽ കഴിഞ്ഞിട്ടുണ്ട്.ഈ അവസ്ഥകളെല്ലാം മാറും; ഓണവും... ക്രിസ്മസും... പെരുന്നാളും... സന്തോഷത്തോടെ ആഘോഷിക്കാൻ നമുക്ക് കഴിയും എന്ന് വിശ്വസിക്കാം. 1955 കാലഘട്ടങ്ങളിൽ എന്റെ വലിയ ഉപ്പ പരീത് തൊടുപുഴയിൽ ആരംഭിച്ച ബിസിനസ് സ്ഥാപനം എന്റെ ഉപ്പ കാസീം ഏറ്റെടുത്തു.പിന്നീട് തലമുറകൾ കൈമാറിയ സ്ഥാപനം ഇപ്പോൾ ഞങ്ങൾ മക്കളാണ് നോക്കി നടത്തുന്നതെന്നും ലാജി കാസീം പറഞ്ഞു.പിതാവ് കാസീമിനും മാതാവ് സൈനബ കാസീമിനും മൂന്ന് ആൺ മക്കളാണ്.മൂത്തയാളാണ് ലാജി കാസീം.നജീബ്,ഷാജി എന്നിവരാണ് സഹോദരങ്ങൾ.ഭാര്യ ഹഫ്സ ലാജി.മൂത്തമകൾ ഡോ:നെഹ്‌ല ലാജി.ബെംഗളൂരുവിലെ റോയൽ സ്മൈൽസ് ഡെന്റൽ ക്ലിനിക്കിൽ ചീഫ് ഡെന്റൽ സർജൻ.ഭർത്താവ് ബെംഗളൂരുവിലെ വെൽസ് ഫാർഗോ ബാങ്ക് അസിസ്റ്റന്റ് മാനേജരായ അയ്യൂബ് സിദ്ദീഖ്.നെഹ്രിൻ മെഹ്‌റ അയ്യൂബാണ് ചെറുമകൾ.കോതമഗലം മാർ ബാസെലിയോസ് ഡെന്റൽ കോളേജിൽ രണ്ടാം വർഷ ബി ഡി എസ് വിദ്യാർത്ഥിനി നെസിഹ ലാജിയാണ് ഇളയ മകൾ.