കുമളി: വാക്സിൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കുമളി പഞ്ചായത്ത് ആഫീസിലേക്ക് മാർച്ച് നടത്തി. ഇനിയും ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് സമരക്കാർ പറഞ്ഞു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുസ്ലിംലീഗ് കുമളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സഹീർ ഉദ്ഘാടനം ചെയ്തു.