മുട്ടം: സ്ത്രീധന പീഡനത്തിനെതിരെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന കാമ്പയിന്റെ ജില്ലാതലത്തിലുള്ള വെബിനാറിന്റെ ഉദ്ഘാടനം കളക്ടർ ഷീബ ജോർജ് നിർവഹിച്ചു.ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജ്മായ സിറാജുദ്ദീൻ പി .എ അദ്ധ്യക്ഷതവഹിച്ചു. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി.കെ .ജിജിമോൾ വിഷയാവതരണം നടത്തി.ജില്ലാ വിമൻസ് പ്രൊട്ടക്ഷൻ ഓഫീസർ ലിസി തോമസ്,തൊടുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ആശാ കെ. മാത്യു എന്നിവർ സംസാരിച്ചു.തൊടുപുഴ താലൂക്കിൻ്റെ പരിധിയിലുള്ള 14 പഞ്ചായത്തുകളിൽ നിന്നുള്ള 120 വനിതാ മെമ്പർമാരും തൊടുപുഴ നഗരസഭയിലെ വനിതാ കൗൺസിലർമാരും ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു.ഒരു മാസം കൊണ്ട് പൂർത്തീകരിക്കുന്ന കാമ്പയിൻ ജില്ലയിലെ മറ്റ് താലൂക്കുകളിൽ അടുത്ത ദിവസങ്ങളിലായി നടത്തും.