തൊടുപുഴ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്‌സ് സംസ്ഥാന നേതാക്കൾ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമരം ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ചു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിന് മുന്നിൽ സമരം നടത്തും. രാവിലെ 10.30ന് തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ക്ഷേമനിധി ആഫീസിന് മുന്നിൽ ധർണ നടത്തും. മുനിസിപ്പൽ കൗൺസിലറും ബാർ കൗൺസിൽ സംസ്ഥാന ചെയർമാനുമായ അഡ്വ. ജോസഫ് ജോൺ ഉദ്ഘാടനം നിർവഹിക്കും. അസോസിയേഷൻ ഭാരവാഹികളായ സി.ഐ. ബേബി, മൈക്കിൾ കെ. വർഗീസ്, നിസാർ എം. കാസിം എന്നിവർ പ്രസംഗിക്കും.