ഉപ്പുതറ: ഉപ്പുതറ പഞ്ചായത്ത് എൽ പി സ്‌കൂൾ ലോൺട്രീയിൽ ചാന്ദ്രദിനാഘോഷ പരിപാടികൾ പീരുമേട് ബി പി ഒ ദുരൈ രാജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വൈ.രുഗ്മിണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആസ്‌ട്രോ കേരള വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.കെ പാപ്പൂട്ടി മുഖ്യപ്രഭാക്ഷണം നടത്തി. വൈഷ്ണ കെ പി, രോഹിത് ,ർ മൽഹാർ ആർ തമ്പി തുടങ്ങിയ വിദ്യാർത്ഥി പ്രതിനിധികൾ ലഘുപരീക്ഷണങ്ങൾ അവതരിപ്പിച്ചു..ഗൂഗിൾ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച പരിപാടിയിൽ അദ്ധ്യാപകരായ അജിത കെ, .മിഷ മോഹൻ,.ജിനുമോൻ കെ എം തുടങ്ങിയവർ പ്രസംഗിച്ചു.