ഇടുക്കി: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ ഐറ്റിഡിപി ഓഫീസിന്റെ പരിധിയിലുള്ള പീരുമേട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ഇൻഇന്റർവ്യു നടത്തുന്നു. പീരുമേട് താലൂക്കിൽ താമസിക്കുന്നതും 20 നും 45 നും ഇടയിൽ പ്രായമുള്ളതുമായ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ബിരുദം, മലയാളം കമ്പ്യൂട്ടിംഗ്, ഓൺലൈൻ അപേക്ഷ തയ്യാറാക്കുന്നതിനുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. പ്രതിമാസം 15,000 രൂപ ഓണറേറിയം ലഭിക്കും. നിയമനം 2022 മാർച്ച് 31 വരെ മാത്രമായിരിക്കും. താല്പര്യമുള്ളവർ, ജാതി/വരുമാന/ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ജൂലായ് 26 ന് രാവിലെ 11ന് പീരുമേട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ 9496070357