തൊടുപുഴ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള പീഡനങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടന്നുവരുന്ന സമരങ്ങളുടെ ഭാഗമായി നാളെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ നടത്തും. തൊടുപുഴ മിനി സിവിൽസ്റ്റേഷന് മുന്നിൽ താലൂക്ക് പ്രസിഡന്റ് വി.കെ. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ട്രഷറർ എം.കെ. നാരായണമേനോൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ താലൂക്ക് പ്രസിഡന്റ് വി.ജി. സുകുമാരന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി മോഹൻജി അയ്യപ്പൻകോവിൽ മുഖ്യപ്രഭാഷണം നടത്തും. ദേവികുളം താലൂക്ക് പ്രതിഷേധ സമരം അടിമാലി വില്ലേജ് ആഫീസിന് മുന്നിൽ നടക്കും. താലൂക്ക് വർക്കിംഗ് പ്രസിഡന്റ് കെ.ജി. ശുദ്ധോധനന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് പ്രസിഡന്റ് കെ.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉടുമ്പൻചോല താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം താലൂക്ക് ആഫീസിന് മുമ്പിൽ താലൂക്ക് പ്രസിഡന്റ് ഷിബു മാധവന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ കുരുവിക്കാട് ഉദ്ഘാടനം ചെയ്യും. താലൂക്ക് ജനറൽ സെക്രട്ടറി സുനിൽ വി. അച്യുതൻ മുഖ്യപ്രഭാഷണം നടത്തും. പീരുമേട് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ താലൂക്ക് പ്രസിഡന്റ് മുരളീധരന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ടി.കെ. രാജു ഉദ്ഘാടനം ചെയ്യും. സംഘടനാ സെക്രട്ടറി സി.ഡി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.