തൊടുപുഴ: ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ച് അരിക്കുഴ ഗവ. എൽ.പി സ്‌കൂൾ.

നാലാം ക്ലാസിലെ എല്ലാ കുട്ടികളും ചേർന്ന് ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയത് ചോദ്യോത്തര രൂപത്തിൽ വിവരിച്ചു. സൗരയൂഥത്തിലെ വിവിധ ഗ്രഹങ്ങളെക്കുറിച്ച് ഇംഗ്ലീഷിലുള്ള അവതരണമായിരുന്നു മൂന്നാം ക്ലാസിലെ കുട്ടികൾ നടത്തിയത്. രണ്ടാം ക്ലാസുകാർ 'തോമാ ചേട്ടന്റെയും അമ്പിളി അമ്മാവന്റെയും' കഥയുമായെത്തി. ചന്ദ്രനെക്കുറിച്ചുള്ള കവിതകളായിരുന്നു ഒന്നാം ക്ലാസുകാരുടേത്. എല്ലാ ദിവസവും നടക്കുന്ന ഗൂഗിൾ മീറ്റ് അസംബ്ളിയുടെ ഭാഗമായി നടന്ന ചാന്ദ്രദിനാലോഷം കെ.എസ്.എസ്.പി വിദ്യാഭ്യാസ വിഷയ സമിതി എറണാകുളം ജില്ലാ കൺവീനർ സി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ. ലതീഷ് അദ്ധ്യക്ഷനായി. ഹെഡ് മാസ്റ്റർ ഇൻചാർജ് സീമ വി.എൻ. സ്വാഗതവും സിനി ടി. ശ്രീധർ നന്ദിയും പറഞ്ഞു. അയന പി.ആർ, അദ്ധ്യാപകരായ സിസി കെ. ജോസഫ്, സോനു കെ. ദിവാകരൻ, അനുമോൾ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.