കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ഓൺലൈനായി നാളെ 10.30ന് നടക്കും. സമൂഹമാധ്യമങ്ങളിലെ ഹ്രസ്വ തമാശ വീഡിയോകളിലൂടെ വൈറൽ താരമായ ആയുർവേദ ചികിത്സാ വിദഗ്ദ്ധൻ ഡോ. സതീഷ് വാര്യരാണ് ഉദ്ഘാടകൻ. സ്‌കൂൾ മാനേജർഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അദ്ധ്യക്ഷനാകും. പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, പി.ടി.എ പ്രസിഡന്റ് കരിമണ്ണൂർ പഞ്ചായത്ത് അംഗം ലിയോ കുന്നപ്പിള്ളി, വിദ്യാരംഗം കൺവീനർ സിസ്റ്റർ നിസ്തുല എസ്.ഡി എന്നിവർ സംസാരിക്കും.