തൊടുപുഴ: ലയൺസ് ക്ലബ് ഒഫ് തൊടുപുഴയുടെ 2021- 22 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ക്ലബ് ഹാളിൽ നടന്നു. അഡ്വ. സി.കെ. വിദ്യാസാഗറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഡോ. ദീപക് ജോസഫ് ചാഴികാടൻ പ്രസിഡന്റായും ബി. ജയകൃഷ്ണൻ സെക്രട്ടറിയായും ടോളി ടി. കാപ്പൻ ട്രഷററായും സ്ഥാനമേറ്റു. ഈ വർഷത്തെ സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനം പത്ത് കുട്ടികൾക്ക് ടാബുകൾ വിതരണം ചെയ്ത് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു.