samram
ചുമട്ടുതൊഴിലാളി സമരം

തൊടുപുഴ: മിനിമം പെൻഷൻ 3000 രൂപ നൽകുക. കോ വിഡ് മൂലം മരണപ്പെട്ട തൊഴിലാളി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുക. ചുമട്ടുതൊഴിലാളികൾക്ക് കോ വിഡ് വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി നൽകുക.
എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ ഏകപക്ഷീയമായി തീരുമാനിച്ച കൂലിയുടെ പേരിലുള്ള തർക്കം ചർച്ചയിലൂടെ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടു തൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി)​ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി തൊടുപുഴ ജില്ലാ ക്ഷേമനിധി ബോർഡ് ആഫീസിനു മുമ്പിൽ നടന്ന സമരം യൂണിയൻ ജില്ലാ സെക്രട്ടറി കെ. സലിം കുമാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഫ്സൽ, വി.ഇ. സിദ്ധിഖ്, ദീപു ചന്ദ്രൻ, കെ.ആർ. ദേവദാസ്, അൻഷാദ് വി.ഇ, പി.എം. സലീം, കെ.ജി. സന്തോഷ്, എം.എ. ഷിയാസ് എന്നിവർ സംസാരിച്ചു.