ഇടുക്കി: കേരള വനിതാ കമ്മിഷൻ ഇടുക്കി പൈനാവ് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നിശ്ചയിച്ചിരുന്ന അദാലത്ത് ഇന്ന് നടക്കും. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് നാല് വരെയാണ് അദാലത്ത്. ഇന്നലെ മൂന്നാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കമ്മിഷൻ സിറ്റിങ്ങിൽ പരിഗണനയ്‌ക്കെടുത്ത 36 പരാതികളിൽ മൂന്നെണ്ണത്തിന് തീർപ്പായി. ഒരു പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുന്നതിന് പൊലീസിന് കൈമാറി. രണ്ട് പരാതികളിൽ പൊലീസ് റിപ്പോർട്ടിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പരാതിയിൽ ഡി.എം.ഒയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.