ഇടുക്കി: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 32-ാമത് ടോക്കിയോ ഒളിമ്പിക്‌സിന് അഭിവാദ്യമർപ്പിച്ചും ഇന്ത്യൻ കായികതാരങ്ങൾക്ക് വിജയാശംസകൾ നേർന്നും ഒളിമ്പിക്‌സ് ഉദ്ഘാടന ദിനമായ 23ന് ചെറുതോണി ടൗണിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ദീപശിഖാപ്രയാണം നടത്തും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രഡിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഒളിമ്പിക് 2020 ദീപശിഖ പ്രതീകാത്മകമായി തിരി കൊളുത്തും. ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ ഒളിമ്പിക് ദിന സന്ദേശം നൽകും.