കല്ലാർ: കല്ലാർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അംഗസമാശ്വാസ നിധി വിതരണം ചെയ്തു. ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ കെ.വി. ശശി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ എം.ബി. രാജൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ആർ.സി. ഷാജൻ, പഞ്ചായത്ത് മെമ്പർ ഷൈനി സിബിച്ചൻ, ബാങ്ക് പ്രസിഡന്റ് എം.എം. കുഞ്ഞുമോൻ, സെക്രട്ടറി കെ.എസ്. ആദർശ്, ഭരണസമിതി അംഗങ്ങളായ ശോഭന ഫ്രാൻസിസ്, മണി. എം, രാമർ. കെ, രമ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. 23 പേർക്കായി 4,60,000/ രൂപാ വിതരണം ചെയ്തു.