ചെറുതോണി: അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്‌കനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. മക്കുവള്ളി കൈതപ്പാറ കുടിയിരിപ്പിൽ മത്യുവിനെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം വീട്ടിൽ തനിച്ചായിരുന്ന വീട്ടമ്മയെ മാത്യു പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കഞ്ഞിക്കുഴി സർക്കിൾ ഇൻപെക്ടർ സാം ജോസിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ജോജോ മാത്യു, എ.എസ്.ഐമാരായ വിജേഷ്, അജി, സീനിയർ സിവിൽ പൊലീസ് ആഫീസർമാരായ സാജു, സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.