goat
ബേബിയുടെ അടിനെ അജ്ഞത മൃഗം കൊന്ന് ഭക്ഷിച്ച നിലയിൽ.

ചെറുതോണി: അജ്ഞാത മൃഗം രാത്രിയിൽ ആടിനെ കൊന്ന് ഭക്ഷിച്ചു. വെൺമണി പാലപ്ലാവ് മണിയിലയിൽ ബേബിയുടെ അടിനെയാണ് കൊന്ന് തിന്നത്. ആട്ടിൻകൂടിന് സമീപം പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ പതിഞ്ഞിരിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കി. ബേബിയുടെ വീടിന് സമീപം വനമേഖലയാണ്. കഴിഞ്ഞ രാത്രിയിലെ ശാക്തമായ മഴയും കാറ്റും മൂലം വീട്ടുകാർക്ക് ആടിന്റെ കരച്ചിൽ കേൾക്കാനും സാധിച്ചില്ല. വേളൂർ സെക്ഷൻ ഫോറസ്റ്റ് ആഫീസർ എം.എസ്. സുബാഷ്,​ കഞ്ഞിക്കുഴി പൊലീസ് എസ്.ഐ ജോജോ മാത്യുവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൂച്ചപ്പുലി ഇനത്തിൽപ്പെട്ട ജീവിയാണ് അടിനെ കൊന്ന് ഭക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ ജനവാസ മേഖലയ്ക്ക് ചുറ്റുമുള്ള വനപ്രദേശത്ത് സോളാർ ഫെൻസിംഗ് സ്ഥാപിക്കണമെന്ന് നാട്ടുകാരാവശ്യപ്പെട്ടു.