തൊടുപുഴ: കനത്ത മഴയിലും കാറ്റിലും ഹൈറേഞ്ചിലെങ്ങും പരക്കെ നാശം. നിരവധിയിടങ്ങളിൽ മരം വീണ് ഗതാഗതം മുടങ്ങി. മരം വീണ് വൈദ്യുതി ലൈൻ പൊട്ടിയും പോസ്റ്റുകൾ വീണും വൈദ്യുതി മുടങ്ങി. പലയിടത്തും മരം വീണ് വീടുകൾ ഭാഗികമായും പൂർണമായും തകർന്നു. ശക്തമായ കാറ്റിലും മഴയിലും സേനാപതി കാന്തിപ്പാറയിൽ പുത്തൻ പറമ്പിൽ വിധവയായ മേരി ജോസഫിന്റെ വീട് പൂർണമായും തകർന്നു. ഇന്നലെ പുലർച്ചെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് നാശം സംഭവിച്ചത്. ഈ സമയം വീട്ടിലുണ്ടായിരുന്ന കൊച്ചുമക്കളിൽ ദേവ ദർശനയ്ക്ക് നിസാര പരിക്കു പറ്റി. മറ്റ് കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഹൈറേഞ്ചിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
മഴയുടെ അളവ്
ഉടുമ്പഞ്ചോല- 30.2
പീരുമേട്- 33 ദേവികുളം- 104.8 തൊടുപുഴ- 28.4 ഇടുക്കി- 34.2 ശരാശരി- 46.12