തൊടുപുഴ: അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 26ന് രാവിലെ എട്ടിന് തൊടുപുഴ മുനിസിപ്പൽ ആഫീസിന് എതിർവശത്തുള്ള യുദ്ധസ്മാരകത്തിന് സമീപം കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങൾ നടക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, സൈനിക് പരിഷത്ത് ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് (റിട്ട.)ക്യാപ്ടൻ ഹരി സി. ശേഖർ , സൈന്യമാതൃശക്തി സംസ്ഥാന പ്രസിഡന്റ് മേജർ (റിട്ട.)അമ്പിളി ലാൽകൃഷ്ണ തുടങ്ങിയവർ പുഷ്പചക്രം സമർപ്പിക്കും. ആഘോഷ പരിപാടികളിൽ നഗരസഭാ അംഗങ്ങൾ, സാസ്‌കാരിക സാമൂഹ്യ, രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖർ, വിമുക്തഭടന്മാർ, അവരുടെ കുടുംബാഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സൈനിക് പരിഷത്ത് സംസ്ഥാന സമിതിയംഗം സോമശേഖരൻ ചെമ്പമംഗലത്ത്, ജില്ലാ ജന. സെക്രട്ടറി എ.ജി. കൃഷ്ണകുമാർ എന്നിവർ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ രാവിലെ എട്ട് മുതൽ എല്ലാവർക്കും യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്താം.