ഇടുക്കി: സർക്കാർ ഉത്തരവ് പ്രകാരം 2021 ജനുവരി ഒന്നു മുതൽ 2021 മെയ് 31 വരെയുളള കാലയളവിൽ തൊഴിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട വിമുക്തഭടൻമാർക്ക് മുൻകാല പ്രാബല്യത്തോടെ സീനിയോരിറ്റി നിലനിർത്തിക്കൊണ്ട് ആഗസ്റ്റ് 31 വരെ തൊഴിൽ രജിസ്‌ട്രേഷൻ പുതുക്കാം. അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04862 222904