തൊടുപുഴ: വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ മങ്ങാട്ട് കവലയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷത്തെ വിവിധ കോഴ്‌സുകളിലേക്കുളള പ്രവേശനം ആരംഭിച്ചു. www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുളള അവസാന തിയതി ആഗസ്റ്റ് 10 . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0486 2224601, 9447901780, 9544015427