ഇടുക്കി: 2021ലെ കുട്ടികളുടെ ധീരതയ്ക്ക് ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ അപേക്ഷ ക്ഷണിച്ചു. നാമനിർദേശ പത്രിക കൗൺസിലിന്റെ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷയോടൊപ്പം കുട്ടിയുടെ ധീരമായ ഇടപെടൽ സംബന്ധിച്ച് 250 വാക്കിൽ കുറയാത്ത കുറിപ്പ് ഉൾക്കൊള്ളിച്ചിരിക്കണം. നാമനിർദ്ദേശ അപേക്ഷയോടൊപ്പം ജനനതീയതി രേഖ, കുട്ടിയുടെ ധീര പ്രവർത്തി സംബന്ധിച്ച് പത്രങ്ങളിലോ മാസികകളിലോ വന്ന വാർത്തയുടെ കട്ടിംഗ് അല്ലെങ്കിൽ പൊലീസ് എഫ്‌ഐആർ അല്ലെങ്കിൽ പൊലീസ് ഡയറി എന്നിവ ചേർത്തിരിക്കണം. സംഭവം നടക്കുന്ന സമയത്തെ പ്രായപരിധി 6 മുതൽ 18 വയസുവരെ ആയിരിക്കണം. താഴെപറയുന്ന ആരെങ്കിലും രണ്ടുപേർ അപേക്ഷ സാക്ഷ്യപ്പെടുത്തിയിരിക്കണം.

1. പ്രിൻസിപ്പൽ/ ഹെഡ്മാസ്റ്റർ അല്ലെങ്കിൽ ഗ്രാമ പഞ്ചായത്ത്/ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,2. സംസ്ഥാന ശിശുക്ഷേമ സമതി പ്രസിഡന്റ്/സെക്രട്ടറി,3. ജില്ലാ കളക്ടർ അല്ലെങ്കിൽ തത്തുല്യ പദവിയിലുള്ള ഉദ്യോഗസ്ഥൻ,4. ജില്ലാ പോലീസ് മേധാവി അല്ലെങ്കിൽ ഉയർന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ,ധീരതയ്ക്ക് ആസ്പദമായ സംഭവം 2020 ജൂലൈ ഒന്നിന് ശേഷം നടന്നതായിരിക്കണം 2021 സെപ്തംബർ 30 വരെയുള്ള സംഭവങ്ങൾ പരിഗണിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഒക്ടോബർ 15 . അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയർ, 4 ദീൻദയാൽ ഉപാധ്യായ മാർഗ്, ന്യൂഡൽഹി 110002