ഇടുക്കി: ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്.റോഡുകളിലേയ്ക്ക് മണ്ണിടിച്ചിൽ മരച്ചില്ലകൾ എന്നിവ വീഴാൻ സാദ്ധ്യയുള്ളതിനാൽ പൊതുജനങ്ങൾ രാത്രികാലയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഷീബാജോർജ്ജ് അറിയിച്ചു.
ജലാശയങ്ങൾ, പുഴ,തോട് മുതലായവയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുമെന്നതിനാൽ പൊതുജനങ്ങൾ, മീൻപിടിക്കുന്നവർ, വിനോദസഞ്ചാരികൾ മുതലായവർ പ്രത്യേകം ശ്രദ്ധിക്കണം. ശക്തമായ കാറ്റ് മൂലം മരച്ചില്ലകൾ വീണ് വൈദ്യുതി കമ്പി പൊട്ടി വീഴാൻ സാധ്യത ഉളളതിനാൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതും കെ.എസ്.ഇ.ബി അധികൃതർ അപകടസാദ്ധ്യത ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുമാണ്. ജില്ലയിൽകൊവിഡ്‌രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, എല്ലാവിധ കൂടിച്ചേരലുകളും പൊതുപരിപാടികളും നിരോധിച്ചിട്ടുളളതാണ്. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ഓർമ്മിപ്പിച്ചു.