അറക്കുളം: തൊടുപുഴ-പുലിയന്മല റൂട്ടിൽ മൈലാടി ഭാഗത്ത് റോഡ് വിണ്ട് കീറി.കഴിഞ്ഞ ഏതാനും വർഷങ്ങളായി 25 മീറ്ററോളം നീളത്തിൽ റോഡ് വീണ്ടുകീറിയ ഭാഗത്താണ് വ്യാഴാഴ്‌ച്ച രാത്രി വീണ്ടും വിണ്ട് കീറിയത്.ഇതിലൂടെ മഴ വെള്ളം കുത്തി ഒലിച്ച് സംരക്ഷണ ഭിത്തി തള്ളി പോവുകയും ചെയ്തിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് റോഡിന്റെ വശത്തുള്ള ഓടയിലൂടെ ടെലഫോൺ കേബിളിന് കുഴിയെടുത്തപ്പോൾ ഓട നികത്തിയിരുന്ന കല്ലുകൾ ഇളക്കി കളയുകയും വെള്ളം ഓടയിലൂടെ ഒഴുകാതെ റോഡിലൂടെ ഒഴുകുകയും ചെയ്തതാണ് റോഡ് ഇടിയാൻ കാരണം എന്ന് പ്രദേശവാസികൾ പറയുന്നു.റോഡിലൂടെ വെള്ളം ഒഴുകി കഴിഞ്ഞ ദിവസം കണിയാംകണ്ടത്തിൽ ഷാന്റി ഷാജിയുടെ വീടിന് പുറകിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു.