ഇടുക്കി: കൊവിഡ് പ്രതിസന്ധികളെയും മഴക്കാല ദുരിതങ്ങളെയും അതിജീവിച്ച് 462 പേർ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന്റെ നാലാം ബാച്ചിന്റെ രണ്ടാം വർഷത്തെയും അഞ്ചാം ബാച്ചിന്റെ ഒന്നാം വർഷത്തെയും പരീക്ഷകൾ തിങ്കളാഴ്ച്ച ആരംഭിക്കും. ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും സപ്ലിമെന്ററി പരീക്ഷകൾ ഒരുമിച്ചാണ് നടക്കുന്നത്. ഒന്നാം വർഷം 243 പേരും രണ്ടാം വർഷം 219 പേരും പരീക്ഷ എഴുതും. പരീക്ഷ എഴുതുന്നവരിൽ 313 പേർ സ്ത്രീകളാണ്. കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിലാണ് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾ. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, സഹകരണ ബാങ്ക് ജീവനക്കാർ, ജനപ്രതിനിധികൾ, അംഗനവാടി ജീവനക്കാർ എന്നിങ്ങനെ വിത്യസ്ത മേഖലകളിൽ നിന്നുള്ളവർ പരീക്ഷ എഴുതുന്നുണ്ട്. ഇടയ്ക്ക് പഠനം മുടങ്ങിയവരാണ് എല്ലാവരും. എല്ലാ ദിവസവും രാവിലെ 10 മുതൽ 12.45 വരെയാണ് പരീക്ഷകൾ. 31ന് അവസാനിക്കും. പഠിതാക്കൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഹാൾ ടിക്കറ്റുകൾ കൈപ്പറ്റി പരീക്ഷയ്ക്ക് ഹാജരാകണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.എം. അബ്ദുൾ കരീം അറിയിച്ചു.

പരീക്ഷാ കേന്ദ്രങ്ങൾ

തൊടുപുഴ ജി.എച്ച്.എസ്.എസ്, അടിമാലി എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ്, കട്ടപ്പന സെന്റ് ജോർജജ് എച്ച്.എസ്.എസ്, മറയൂർ ഗവ. എച്ച്.എസ്.എസ്

ടൈം ടേബിൾ ഒന്നാം വർഷം

26- ഇംഗ്ലീഷ്

27- മലയാളം, ഹിന്ദി, കന്നട

28- ഹിസ്റ്ററി, അക്കൗണ്ടൻസി

29- ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്

30- പൊളിറ്റിക്കൽ സയൻസ്

31- എക്കണോമിക്‌സ്

ടൈം ടേബിൾ രണ്ടാം വർഷം

26- മലയാളം, ഹിന്ദി, കന്നട

27- ഇംഗ്ലീഷ്

28- ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്

29- ഹിസ്റ്ററി, അക്കൗണ്ടൻസി

30- എക്കണോമിക്‌സ്

31- പൊളിറ്റിക്കൽ സയൻസ്