തൊടുപുഴ : എൻ.ജി.ഒ യൂണിയൻ സമാഹരിച്ച 145 ഡിജിറ്റിൽ പഠനോപകരണങ്ങൾ ഇന്ന് വിതരണം ചെയ്യും. രാവിലെ 11 ന് ചെറുതോണി പോലീസ് സഹകരണ സംഘം ഹാളിൽ ചേരുന്ന ചടങ്ങിൽ മുൻ മന്ത്രി എം.എം. മണി വിതരണോദ്ഘാടനം നിർവ്വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ് പഠനോപകരണങ്ങൾ ഏറ്റ് വാങ്ങും. ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭ കുമാർ അദ്ധ്യക്ഷത വഹിക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി. ഉഷാകുമാരി , കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ആഫീസർ സെയ്തലവി മങ്ങാട്ടുപറമ്പൻ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം ഹാജറ എന്നിവർ ആശംസകൾ നേരും.
കൊവി ഡ് സാഹചര്യത്തിൽ ആൾക്കൂട്ടമൊഴിവാക്കി നടത്തുന്ന ചടങ്ങിന്റെ കാര്യപരിപാടികൾ ഫേസ് ബുക്ക് പേജിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ പറഞ്ഞു.