ഇടുക്കി: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ എറണാകുളം (8547005097, 04842575370), ചെങ്ങന്നൂർ (8547005032, 04792454125), അടൂർ (8547005100, 04734231995), കരുനാഗപ്പള്ളി (8547005036, 04762665935), കല്ലൂപ്പാറ (8547005034, 04692678983), ചേർത്തല (8547005038, 04782552714) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എഞ്ചിനിയറിംഗ് കേളേജുകളിലേക്ക് പുതിയ അദ്ധ്യയന വർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ കേളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി ആഗസ്റ്റ് 5, വൈകിട്ട് 5 മണിവരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഒരോ കേളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനയോ/ബന്ധപ്പെട്ട പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ആഗസ്റ്റ് 9, വൈകുന്നേരം 5 മണിക്ക് മുമ്പ്, പ്രവേശനം ആഗ്രഹിക്കുന്ന കേളേജിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in ഇമെയിൽ ihrd.itd@gmail.com