ഇടുക്കി: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിൽ പ്രതിസന്ധിയിലായ മോട്ടോർ വാഹന മേഖലയ്ക്ക് താങ്ങായി 2021 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറുമാസത്തെ ഉടമ/തൊഴിലാളി അംശാദായം കൂടി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും അംഗങ്ങളായവർക്ക് ഒഴിവാക്കാനുള്ള ബോർഡ് തീരുമാനം സർക്കാർ അംഗീകരിച്ചു. ഈ കാലയളവിലെ അംശാദായം നിലവിൽ ഒടുക്കിയിട്ടുള്ളവർക്ക് തുക മുന്നോട്ടുള്ള കാലയളവിലേക്ക് അഡ്ജസ്റ്റ് ചെയ്തു നൽകുന്നതാണെന്ന് ചെയർമാൻ അഡ്വ. എം.എസ് സ്‌കറിയ അറിയിച്ചു
കൊവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതു ഗതാഗത മേഖലയിൽ തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും അംഗങ്ങളായവർക്ക് ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഏപ്രിൽ 2020 മുതൽ മാർച്ച് 2021 വരെയുള്ള കാലയളവിൽ ഉടമ/തൊഴിലാളി അംശാദായം പൂർണമായും ഒഴിവാക്കിയിരുന്നു.