തൊടുപുഴ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഹിന്ദു ഐക്യവേദി ജില്ലയിൽ താലൂക്ക് കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി തൊടുപുഴ താലൂക്ക്‌ സമിതിയുടെ നേതൃത്വത്തിൽ മിനിസിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. താലൂക്ക് പ്രസിഡന്റ് വി.കെ. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ട്രഷറർ എം.കെ. നാരായണമേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി പി.എസ്. തുളസീധരൻ, പി.ജി. റെജിമോൻ, ഷീല സതീഷ്, പി.ആർ .കൃഷ്ണൻ, ജി.ജി. ഹരികുമാർ ,കെ.എസ്. സലിലൻ എന്നിവർ സംസാരിച്ചു.