തൊടുപുഴ: മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസമേകാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശപ്രകാരം തൊടുപുഴ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ 'ഗുരു ജ്യോതി" എന്ന പേരിൽ വനിതാസെൽ രൂപീകരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസിലിംഗ്, നിയമ സഹായം, സംരക്ഷണം എന്നിവ നൽകുകയാണ് ലക്ഷ്യം. വനിതാ സംഘം പ്രവർത്തകൾ ദീപം തെളിയിച്ചു കൊണ്ട് ആരംഭിച്ച വനിതാ സെല്ലിന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ നിർവഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, യൂണിയൻ കൺവീനർ വി. ജയേഷ്, യൂണിയൻ കൗൺസിലർമാരായ ഷാജി കല്ലാറയിൽ, ബെന്നി ശാന്തി, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജ ശിവൻ, സെക്രട്ടറി സ്മിത ഉല്ലാസ് എന്നിവർ സംസാരിച്ചു. വനിതാ സംഘം വൈസ് പ്രസിഡന്റ് ദീപ പ്രകാശ്, കൗൺസിലർമാരായ സുലോചന ബാബു, ബിന്ദു സാബു, ചന്ദ്രിക, മായ രാജേഷ് എന്നിവർ പങ്കെടുത്തു.