തൊടുപുഴ: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കെ.എസ്.യു തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അസ്ലം ഓലിക്കൻ ആവശ്യപ്പെട്ടു. എൽ.ഡി ക്ലർക്ക്, വനിതാ പൊലീസ് കോൺസ്റ്റബിൾ, ലാസ്റ്റ് ഗ്രേഡ് തുടങ്ങി നിരവധി ലിസ്റ്റുകളാണ് കാലാവധി കഴിയാറായിരിക്കുന്നതെന്നും അസ്ലം പറഞ്ഞു.