roy

അടിമാലി: കാഞ്ഞിരവേലി മേഖലയിലെ കാട്ടാന ശല്യം തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ത്രിതല പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിനു മുമ്പിൽ ധർണ്ണാ സമരംകെ പി സി സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് സമരം ഉദ്ഘാടനം ചെയ്തു.കാട്ടുമൃഗങ്ങളോട് പുലർത്തുന്ന നീതി പോലും സർക്കാർ കർഷകരോട് കാണിക്കുന്നില്ലെന്ന് റോയി കെ പൗലോസ് കുറ്റപ്പെടുത്തി. മുൻ പഞ്ചായത്തംഗം വിജയൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണാ സമരത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സോളി ജീസസ്സ്, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം കെ കൃഷ്ണമൂർത്തി, അടിമാലി ഗ്രാമപഞ്ചായയത്തംഗങ്ങളായ ദീപാ രാജീവ്, ബാബു പി കുര്യാക്കോസ്, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈന്റ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.