ചെറുതോണി: ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം സുരക്ഷിത ഭക്ഷണം പദ്ധതി ഉദ്ഘാടനം ചെയ്തു. ഏരിയായിലെ എല്ലാ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കർഷക സംഘം ജില്ലാ പ്രസിഡന്റ് സി.വി.വർഗ്ഗീസ് നിർവ്വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം ജയൻ പി വിജയൻ പദ്ധതി വിശദീകരിച്ചു. ഏരിയാ പ്രസിഡന്റ് ഡോ. ക്രിസ്റ്റി ജെ തുണ്ടിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പ്രെഫ. സി.സതീഷ് കുമാർ പച്ചക്കറി ഗ്രോബാഗുകൾ ഏറ്റുവാങ്ങി.