ചെറുതോണി: പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലേയ്ക്ക് താത്ക്കാലിക ഒഴിവുകളിൽ നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പികളുമായി കോളേജിൽ 27, 29, 30 തിയതികളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. 27ാം തിയതി രാവിലെ 10ന് ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് യോഗ്യത ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, ഡെമോണ്‌സ്‌ട്രേറ്റർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എഞ്ചിനിയറിംഗ്, 29ാം തിയതി രാവിലെ 10ന് ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് യോഗ്യത ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ ഇലക്ട്രോണിക്‌സ് ആന്ഡ്യ കമ്യുണിക്കേഷൻ എഞ്ചിനീയറിംഗ്, ലക്ചറർ ഇൻ ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് യോഗ്യത ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്, ഡെമോണ്‌സ്‌ട്രേറ്റർ ഇ.ൻ ഇലക്ട്രോണിക്‌സ് യോഗ്യത ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്‌സ്. 30ന് രാവിലെ 10ന് ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് യോഗ്യത ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ലക്ചറർ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ യോഗ്യത ഫസ്റ്റ് ക്ലാസ്സ് എം.സി.എ ബിരുദം, ഡെമോണ്‌സ്‌ട്രേറ്റർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് യോഗ്യത ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്രെ്വയർ മെയിന്റനൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ യോഗ്യത പി.ജി.ഡി.സി.എ അല്ലെങ്കിൽ ബി. എസ്.സി. കമ്പ്യൂട്ടർ സയൻസ് ഫസ്റ്റ് ക്ലാസ്സ്. കൂടുതൽ വിവരങ്ങൾക്ക് 04862 297 617, 04862 232 246 നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.