ഇടുക്കി: ജില്ലയിൽ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയുള്ള യാത്രയ്ക്ക് 25 വരെ ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് നിരോധനമേർപ്പെടുത്തി. കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്നതിനാലും മലയോര മേഖലകളിൽ മണ്ണിടിച്ചിലുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്തുമാണ് തീരുമാനം.