ഇടുക്കി: ജില്ലയിൽ ശക്തമായി പെയ്യുന്ന മഴയിലും വീശിയടിക്കുന്ന കാറ്റിലും വ്യാപക നാശനഷ്ടം. ഹൈറേഞ്ചിലെ ഒട്ടുമുക്കാൽ പ്രദേശങ്ങളിലും ജനജീവിതം ദുസഹമാക്കിക്കൊണ്ടാണ് കാറ്റുംമഴയും കടന്ന് പോയത്.കാലവർഷക്കെടുതിയിൽ ഒരു മരണവും ഉണ്ടായി. രാജകുമാരി കുംഭപ്പാറയിൽ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് കുംഭപ്പാറ മനോഹരന്റെ ഭാര്യ പുഷ്പയാണ് (48) മരിച്ചു.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്വന്തം ഏലത്തോട്ടത്തിൽ വളമിടുന്നതിന് വേണ്ടി പുഷ്പ പോയതായിരുന്നു.

മരന്നാറിൽ മണ്ണിച്ചിൽ ഉണ്ടായി. ഹൈറേഞ്ചിൽ ഒാേറെ ഇടങ്ങളിൽ കൃഷി നാശവും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കലും ഉണ്ടായിട്ടുണ്ട്. നാശ നഷ്ടങ്ങൾ കണക്കാക്കി വരുകയാണ്. ജില്ലയിൽ രാത്രിയാത്രയ്ക്ക് കളക്ടർ നിരോധനവും ഏർപ്പെടുത്തി.