തൊടുപുഴ: എസ്.എൻ.ഡി.പി യോഗം വൈദിക യോഗം തൊടുപുഴ യൂണിയൻ വിശേഷാൽ യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി ഉദ്ഘാടനം ചെയ്തു. ചെറായിക്കൽ ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ. കെ. സോമൻ, കൺവീനർ വി. ജയേഷ്, കമ്മിറ്റിയംഗം ഷാജി കല്ലാറയിൽ, വൈദിക യോഗം യൂണിയൻ സെക്രട്ടറി രാമചന്ദ്രൻ ശാന്തി എന്നിവർ പ്രസംഗിച്ചു. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനങ്ങളിലെ ദേവസ്വം ബോർഡ് നിലപാടിനെതിരെ വൈദിക യോഗം ഹൈക്കോടതിയിൽ നൽകിയ ഹർജിക്ക് വൈദിക യോഗം തൊടുപുഴ യൂണിയൻ പൂർണ പിന്തുണ പ്രഖ്യപിച്ചു. യോഗത്തിൽ അംഗങ്ങൾക്കുള്ള ഐ.ഡി കാർഡും മെമ്പർഷിപ്പും ചെയർമൻ എ.ജി. തങ്കപ്പൻ വിതരണം ചെയ്തു.