ഇടുക്കി: ഓണത്തോടനുബന്ധിച്ച് മദ്യമയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നേരിടുന്നതിനായി എക്സൈസ് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി. അനധികൃത മദ്യ ഉത്പ്പാദനവും വിതരണവും ഇക്കാലത്ത് കൂടുതലായി നടക്കുന്നതിനുള്ള സാദ്ധ്യത ഏറെയാണ്.അന്യ സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവും മയക്ക് മരുന്നും കടത്തിക്കൊണ്ട് വരുന്ന സംഘങ്ങളും അടുത്ത കാലത്തായി സജീവമായിട്ടുണ്ട്. ഇവർ ഓണക്കാലത്ത് കൂടുതൽ ശക്തിപ്രാപിക്കുമെന്ന സാദ്ധ്യത കണക്കിലെടുത്താണ് എക്സൈസ് .ഇതിനായി അഡീ. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് പൊതുജന സഹകരണത്തോടെ കുറ്റകൃത്യങ്ങൾ തടയാനുള്ള മുന്നൊരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 25 വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. വ്യാജമദ്യവും മയക്കു മരുന്നുകളെക്കുറിച്ചും ലഭിക്കുന്ന വിവരങ്ങൾ അറിയുന്നവർ ഇക്കാര്യം തൊടുപുഴയിൽ പ്രവർത്തിക്കുന്ന എക്‌സൈസ് വകുപ്പിന്റെ ഡിവിഷണൽ കൺട്രോൾ റൂമിൽ അറിയിക്കുന്നതിനും സൗകര്യമൊരുക്കി. താഴെ പറയുന്ന ട്രോൾ ഫ്രീ നമ്പർ ഉൾപ്പെടെയുള്ള നമ്പറുകളിൽ വിവരം അറിയിക്കാം. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെ നിയമിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിലെ ഫോൺ നമ്പർ.


എക്‌സൈസ് കൺട്രോൾ റൂം 18004253415
ഹോട്ട് ലൈൻ നമ്പർ 155358
അസി. എക്‌സൈസ് കമ്മീഷണർ 04862232469, 9496002866

സ്‌പെഷ്യൽ സ്‌ക്വാഡ് ഇടുക്കി 04862232469, 9400069532
നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, അടിമാലി 04864225782, 9400069534
സർക്കിൾ ഓഫീസ് തൊടുപുഴ 04862223147, 9400069530
സർക്കിൾ ഓഫീസ് പീരുമേട് 04869232018, 9400069526
സർക്കിൾ ഓഫീസ് മൂന്നാർ 04864278356, 9400069524
സർക്കിൾ ഓഫീസ് ഉടുമ്പൻചോല 04868233247, 9400069528
സർക്കിൾ ഓഫീസ് ഇടുക്കി 04868275567, 9446283186
റെയിഞ്ച് ഓഫീസ്, തൊടുപുഴ 04862228544, 9400069544
റെയിഞ്ച് ഓഫീസ്, മൂലമറ്റം 04862 276566, 9400069543
റെയിഞ്ച് ഓഫീസ്, ദേവികുളം 04865230806, 9400069536
റെയിഞ്ച് ഓഫീസ്, കട്ടപ്പന 04868274465, 9400069540
റെയിഞ്ച് ഓഫീസ്, വണ്ടിപ്പെരിയാർ 04869253173, 9400069541
റെയിഞ്ച് ഓഫീസ്, ഉടുമ്പൻചോല 04868234280, 9400069539
റെയിഞ്ച് ഓഫീസ്, പീരുമേട് 04869233028, 9400069545
റെയിഞ്ച് ഓഫീസ്, അടിമാലി 04864225118, 9400069538
റെയിഞ്ച് ഓഫീസ്, തങ്കമണി 04868275968, 9400069542
റെയിഞ്ച് ഓഫീസ്, മറയൂർ 04865252526, 9400069537
ചെക്ക് പോസ്റ്റ് കുമിളി 04869223458, 9400069546
ചെക്ക് പോസ്റ്റ് , ബോഡിമേട്ട് 04868220350, 9496499360
ചെക്ക് പോസ്റ്റ്, കമ്പംമെട്ട് 04868279102, 9400069548
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ഇടുക്കി, തൊടുപുഴ 04862222493, 9447178058