തൊടുപുഴ: ഉഴവൂർ വിജയന്റെ നാലാം ചരമവാർഷികം എൻ.സി.പി തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.എ. ശശികുമാരന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സുബാഷ് പുഞ്ചക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡിൻ് അനിൽ കൂവപ്ലാക്കൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം സിനോജ് വള്ളാടി, എൻ.കെ.എസ് സംസ്ഥാന സെക്രട്ടറി ക്ലമന്റ് മാത്യു, ജില്ലാ സെക്രട്ടറിമാരായ സജി ജോർജ്, അനൂപ് ജോസ്, ജോജി തോമസ്, എൻവൈസി ജില്ലാ പ്രസിഡന്റ് അഡ്വ. അമീർ മൈദീൻ, എത്സമ്മ ജോസ്, എൻ. രാജേഷ് എന്നിവർ പ്രസംഗിച്ചു.