കാഞ്ഞാർ: വള്ളിപ്പടർപ്പുകൾ നിറഞ്ഞ കാഞ്ഞാർ പൊലീസ് സ്റ്റേഷന്റെ പരിസരം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. രാവിലെ ആരംഭിച്ച ശുചീകരണം ഉച്ചയോടെയാണ് അവസാനിച്ചത്. എസ്.എച്ച്.ഒ സോൾജി മോന്റെ നേതൃത്വത്തിൽ 25 ലധികം ഉദ്യോഗസ്ഥർ ശുചീകരണത്തിൽ പങ്കെടുത്തു.