കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മെറിറ്റ് ഡേ ആഘോഷം ചൊവ്വാഴ്ച 3ന് ഓൺലൈനായി നടത്തും. എസ്എസ്എൽസി പരീക്ഷ യിൽ നൂറുശതമാനം വിജയം ആവർത്തിക്കാൻ പ്രയത്‌നിച്ച സ്റ്റാഫ് അംഗങ്ങളെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുന്ന പരിപാടി കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. മാത്യു എം. മുണ്ടക്കൽ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ഫാ ഡോ. സ്റ്റാൻലി പുൽപ്രയിൽ അദ്ധ്യക്ഷനാകും. എ.ഇ ഓ ഷീബ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂൾ പ്രിൻസിപ്പൽ ബിസോയ് ജോർജ് വാർഡ് മെമ്പർ ആൻസി സിറിയക്, പിറ്റിഎ പ്രസിഡന്റ് ലിയോ കുന്നപ്പള്ളി, എംപിറ്റിഎ പ്രസിഡന്റ് റാണി ഷിമ്മി, സ്റ്റാഫ് സെക്രട്ടറി ജോളി എം. മുരിങ്ങമറ്റം എന്നിവർ പ്രസംഗിക്കും. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും, അദ്ധ്യാപക പ്രതിനിധി ജീസ് എം. അലക്‌സ് നന്ദിയും പറയും.