mpvisit

കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ മൂന്നാറിൽ ദുരന്തനിവാരണ സേനയെത്തി. മണ്ണിടിച്ചിൽ ഉണ്ടായ മൂന്നാർ ദേവികുളം റോഡിലെ മണ്ണ് നീക്കം ചെയ്ത് ടെലിഫോൺ ബന്ധം പുനസ്ഥാപിക്കുന്നതിനും മറ്റു പ്രവർത്തനങ്ങൾക്കും ദുരന്തനിവാരണ സേന നേതൃത്വം നൽകി. മണ്ണിടിച്ചിലിനെ തുടർന്ന് ദേവികുളം മേഖലയിലേക്കുള്ള ടെലിഫോൺ ബന്ധം നിലച്ച സാഹചര്യമായിരുന്നു. ആലപ്പുഴയിൽനിന്നുള്ള 25 അംഗ സംഘമാണ് മൂന്നാറിലെത്തി ക്യാമ്പ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മണ്ണിടിച്ചിലുണ്ടാകുകയും മഴ തുടർന്നാൽ പലയിടങ്ങളിലും മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എൻ ഡി ആർ എഫ് സംഘത്തെ നിയോഗിച്ചത്. പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ എൻ ഡി ആർ എഫിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

എം പി സന്ദർശിച്ചു
അഡ്വ. ഡീൻ കുര്യാക്കോസ് എം. പി കാലവർഷക്കെടുതിയിൽ നാശം സംഭവിച്ച മൂന്നാറിൽ സന്ദർശനം നടത്തി. മൂന്നാർ മൗണ്ട് കാർമ്മൽ ചർച്ച് ഓഡിറ്റോറിയം ക്യാമ്പിലെത്തി കുടുംബങ്ങളെ സന്ദർശിച്ചു. മണ്ണിടിച്ചിൽ ഉണ്ടായ മൂന്നാർ ദേവികുളം റോഡിലും പെരിയവരൈ പാലത്തിന് സമീപവും എം പി സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.