തൊടുപുഴ: ബി. ഡി. ജെ. എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം കമ്മിറ്റികളുടെ പങ്കാളിത്തത്തോടു കൂടി സ്ത്രീ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക എന്ന ആവശ്യമുന്നയിച്ച് സമരം നടത്തും. ചൊവ്വാഴ്ച രാവിലെ 11 ന് തൊടുപുഴയിലും ഉടുംബചോലയിലുമാണ് സമരം നടത്തുക. തൊടുപുഴയിൽ ജില്ലാ പ്രസിഡന്റ് വി . ജയേഷ് അദ്ധ്യക്ഷത വഹിക്കുന്ന സമരം സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്യും. ഉടുംബചോലയിൽ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ അദ്ധ്യക്ഷത വഹിക്കുന്ന സമരം സംസ്ഥാന സെക്രട്ടറി കെ. ഡി. രമേശ് ഉദ്ഘാടനും ചെയ്യും .സംസ്ഥാന സെക്രട്ടറി പി. രാജൻ,
ജില്ലാ വൈസ് പ്രസിഡന്റ് മാരായ ഡോ. കെ. സോമൻ ,ഷാജി കല്ലാറയിൽ , ജില്ലാ ജനറൽ സെക്രട്ടറിമാരായ , രാജന്ദ്രലാൽ ദത്ത് , പാർത്ഥേശൻ , ട്രഷറർ സന്തോഷ് മാധവൻ ,ജില്ലാ ഭാരവാഹികളായ അജയൻ പൂപ്പാറ , ബിനീഷ് കട്ടപ്പന, സന്തോഷ് തോപ്പിൽ , സുരേഷ് തട്ടുപുര , സുബൈർ തൊടുപുഴ, നിയോജക മണ്ഡലും പ്രസിഡന്റുമാരായ വിജയൻ മാടവന , സുരേന്ദ്രൻ കൂട്ടക്കല്ലുങ്കൽ , അജി മുട്ടുകാട് , മനീഷ് കുടിക്കയത്ത് തുടങ്ങിയവർ സംസാരിക്കും.