തൊടുപുഴ :വണ്ണപ്പുറം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് കേരള കോൺഗ്രസ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തൊടുപുഴ നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ വണ്ണപ്പുറത്ത് സർക്കാർ ആശുപത്രി വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്. മുള്ളരിങ്ങാട്, ബ്‌ളാത്തികവല, പട്ടയക്കുടി,മുണ്ടൻമുടി തുടങ്ങിയ മേഖലയിൽനിന്നും ജനങ്ങൾ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് തൊടുപുഴ, മൂവാറ്റുപുഴ , പൈനാവ് എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തുന്നത്. ആദിവാസി, പട്ടികജാതി മറ്റു പിന്നാക്ക വിഭാഗങ്ങൾ അധിവസിക്കുന്ന മലയോരമേഖലയിലെ ജനങ്ങൾക്ക് മതിയായ ചികിത്സ ലഭിക്കാൻ വണ്ണപ്പുറത്ത് താലൂക്ക് ആശുപത്രി അത്യന്താപേക്ഷിതമാണ്. രണ്ടാം പിണറായി സർക്കാർ ഇക്കാര്യത്തിൽ അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോജോ അറയ്ക്കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ വട്ടക്കുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, ജോൺ കാലായിൽ, ജോസ് നെല്ലാനിക്കാട്ട്, പി.ജി.ജോയ്, സുരേന്ദ്രൻ പി ജി, മനോജ് മാമല, ഡെൻസിൽ വെട്ടിക്കുഴി ചാലിൽ, തങ്കച്ചൻ മേട്ടുംപുറം, തോമസ് തെങ്ങും തോട്ടം, അപ്പച്ചൻ കുഴിയംപ്‌ളാവിൽ, ജോയ് പീറ്റർ, ടോമി തോയലിൽ,ഷിബു പോത്തനാംമൂഴി,ഷിബു.പി.ഒ,ജെക്‌സൺ ജോർജ്,സിനു എ. സി, തുടങ്ങിയവർ പ്രസംഗിച്ചു.