അടിമാലി: കഴിഞ്ഞ കുറേ നാളുകളായി കാട്ടാനയുടെ ശല്യം രൂക്ഷമായ അടിമാലി കാഞ്ഞിരവേലി എ രാജ എംഎൽഎ സന്ദർശിച്ചു. കാട്ടാനക്കൂട്ടം മേഖലയിലെ കർഷകരുടെ കൃഷികൾ വ്യാപകമായി നശിപ്പിച്ച് വരികയാണ്. കമുക്, വാഴ, ഏലം, റബ്ബർ മരങ്ങൾ, കപ്പ, ഇഞ്ചി തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ കൃഷി നഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. മഴ കൂടി കനത്തതോടെ പ്രദേശവാസികൾ പ്രതിസന്ധിയിലാണ്. വിഷയം നിയമസഭയിൽ സബ്മിഷനായി സമർപ്പിച്ച് ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി അലക്‌സാണ്ടർ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കൃഷ്ണമൂർത്തി, പഞ്ചായത്ത് അംഗം രേഖ രാധാകൃഷ്ണൻ എന്നിവരും എംഎൽഎ യ്‌ക്കൊപ്പമുണ്ടായിരുന്നു.