തൊടുപുഴ: ടോക്കിയോ ഒളിമ്പിക്‌സ് പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷനും ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ഹാൻഡ്‌ബോൾ ഷൂട്ടൗട്ട് നടത്തി. സിൽവർ ഹിൽസ് ടർഫിൽ നടന്ന ഷൂട്ടൗട്ട് മർച്ചന്റ് അസോസയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹാൻഡ്‌ബോൾ അസോസയേഷൻ പ്രസിഡന്റ് പി. അജീവ് അദ്ധ്യക്ഷനായിരുന്നു.
ജില്ലാ ഒളിമ്പിക് അസോസയേഷൻ സെക്രട്ടറി എം.എസ്. പവനൻ ആമുഖ പ്രസംഗം നടത്തി. മുനിസിപ്പൽ കൗൺസിലർ ജയ ലക്ഷ്മി ഗോപൻ മുഖ്യ പ്രഭാഷണം നടത്തി. കേരള ഒളിമ്പിക് അസോസയേഷൻ വൈസ്-പ്രസിഡന്റ് ഡോ:പ്രിൻസ് കെ മറ്റം, , കേരള റോളർ സ്‌ക്കേറ്റിംഗ് അസോസയേഷൻ ട്രഷറർ കെ.ശശിധരൻ, ഫുട്‌ബോൾ അസോസിയെഷൻ സെക്രട്ടറി ജോസ് പുളിക്കൻ, നെറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി എൻ.രവീന്ദ്രൻ, സൈക്ലിംഗ് അസോസയേഷൻ സെക്രട്ടറി ബി.പി.മുഹമ്മദ് ബഷീർ, ദേശീയ ഹാൻഡ്‌ബോൾ താരം അമീൻ റഷീദ്, സിൽവർ ഹിൽ ടർഫ് മാനേജിംഗ് ട്രസ്റ്റി തുടങ്ങിയവർ തുടങ്ങിയവർ പ്രസംഗിച്ചു.
റഫീക്ക് പള്ളത്തുപറമ്പിൽ സ്വാഗതം പറഞ്ഞു.