അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ 'കുട്ടികളുടെ മാനസ്സിക സംഘർഷം എങ്ങനെ കുറയ്ക്കാം ' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ജെയ്‌നമ്മ സ്റ്റീഫൻ ഉറുമ്പിൽ (സെന്റ് മേരീസ് കൗൺസിലിംഗ് സെന്റർ തൊടുപുഴ) ക്ലാസ്സ് നയിച്ചു. മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. രോഷ്‌നി ബാബുരാജ്, കെ.ആർ സോമരാജൻ, കെ.ജി.നിർമ്മല, പി.എ രാജൻ, സിന്ധു വിജയൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഗൂഗിൽ മീറ്റ് വഴി സംഘടിപ്പിച്ച പ്രോഗ്രാമിന് ലൈബ്രറി സെക്രട്ടറി എം.കെ.അനിൽ നേതൃത്വം നൽകി.